വേണ്ടിവരും, മറ്റൊരു ഭൂമികൂടി
ഒരു ഭൂമികൊണ്ട് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് നമ്മള്‍ എത്തുകയാണ്. ജനപ്പെരുപ്പവും പ്രകൃതിവിഭവങ്ങളുടെ അമിതോപഭോഗവുമാണ് ഈ ദുസ്ഥിതിക്ക് കാരണം

അതായത്, 130 കോടി ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ ഇതുപോലെ മറ്റൊരു ഇന്ത്യകൂടി ആവശ്യമാണ്. അത് സാധ്യമല്ലാത്തതിനാല്‍ പ്രകൃതി പണ്ടേ സ്വരുക്കൂട്ടിവെച്ചതിലേക്ക് നാം കൈകടത്തും. ആ കരുതല്‍ശേഖരത്തിന്റെ അളവ് കുറഞ്ഞുകുറഞ്ഞുവരും. ക്രമേണ നമ്മള്‍ വന്‍ ദാരിദ്ര്യത്തിന്റെ പിടിയിലാകുകയും ചെയ്യും.
പരിസ്ഥിതിരംഗത്തെ സന്നദ്ധസംഘടനയായ 'ഗ്ലോബല്‍ ഫുട്പ്രിന്റ് നെറ്റ്‌വര്‍ക്ക്' (ജി.എഫ്.എന്‍.) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കിയത്. സംഘടനയുടെ കണക്കനുസരിച്ച്, ഈ നില തുടര്‍ന്നാല്‍ 2030 ഓടെ പ്രകൃതിവിഭവങ്ങളുടെ ആഗോള ഉപഭോഗം രണ്ട് ഭൂമി ഉത്പാദിപ്പിക്കുന്നതിലും അധികമായിരിക്കും. ഇപ്പോഴത്തെ നമ്മുടെ ഉപഭോഗം ഒന്നരഭൂമിയുടെ ഉത്പാദനത്തിലും അധികമാണ്.
ഉപഭോഗത്തിന്റെ കാര്യത്തില്‍ ചൈന നമ്മളേക്കാള്‍ മുന്നിലാണ്. മെയ് 14 ആയപ്പോഴേക്കും അവര്‍ പ്രകൃതിയുടെ കടക്കാരായി. ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ ചൈനീസ് ജനതയുടെ ആവശ്യം നിറവേറ്റണമെങ്കില്‍ 2.7 ചൈന വേണം. ജപ്പാന്റെ കാര്യമാണ് ഏറെ പരിതാപകരം. ഇപ്പോഴത്തെ നിലയനുസരിച്ച് പ്രകൃതിയുടെ കടക്കാരനാകാതിരിക്കാന്‍ അഞ്ചര ജപ്പാന് തുല്യമായ പ്രകൃതിവിഭവങ്ങള്‍ ആ നാട്ടില്‍വേണം. (ഗ്രാഫിക്‌സ് കാണുക)
കരുതലോടെ വിഭവങ്ങള്‍ ഉപയോഗിച്ചുതീര്‍ക്കുന്നതില്‍ ആഫ്രിക്കന്‍ രാഷ്ട്രമായ സെനഗലാണ് മുന്നില്‍. നിലവിലെ അവസ്ഥയനുസരിച്ച് ഏഴുദിവസം മാത്രമേ അവര്‍ പ്രകൃതിയുടെ കടക്കാരാകൂ. ആ നാട്ടിലെ പ്രകൃതിദത്തമായ വസ്തുക്കള്‍ അവര്‍ ഡിസംബര്‍ 23 വരെ ഉപയോഗിക്കും. ലിത്വാനിയ, ബെലാറസ് എന്നീ രാജ്യങ്ങളാണ് സെനഗലിന് പിന്നില്‍.
'എര്‍ത്ത് ഓവര്‍ഷൂട്ട്'
നമ്മുടെ ഒരു വര്‍ഷത്തേക്കു കിട്ടുന്ന വരുമാനം മുഴുവന്‍ നമ്മള്‍ നവംബര്‍ അഞ്ചിനുള്ളില്‍ തീര്‍ത്തുവെന്ന് വിചാരിക്കുക. അതിനുശേഷം നമ്മള്‍ ചെലവാക്കുന്ന പണം ഒന്നുകില്‍ കടമായിരിക്കും. അല്ലെങ്കില്‍ നമ്മുടെ മുന്‍വര്‍ഷത്തെ നിക്ഷേപമായിരിക്കും.
അതുകൊണ്ടുതന്നെ നവംബര്‍ അഞ്ചിനെ നമുക്ക് 'ഓവര്‍ഷൂട്ട് ദിന'മായി കണക്കാക്കാം. പിറ്റേവര്‍ഷം നമ്മുടെ ശമ്പളം കുറഞ്ഞുവരികയും ചെലവ് കൂടിവരികയും ചെയ്‌തെന്ന് കരുതുക. നവംബര്‍ അഞ്ചിന് മുമ്പുതന്നെ നമ്മുടെ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പ്. അപ്പോള്‍ ഓവര്‍ഷൂട്ട് ദിനം നേരത്തേയാകും.

അതായത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ആറുദിവസം നേരത്തേ പ്രകൃതി നമുക്കായി ഉത്പാദിപ്പിച്ചത് നമ്മള്‍ തീര്‍ത്തുകഴിഞ്ഞു. 1970ല്‍ ഡിസംബര്‍ 23 ആയിരുന്നു ഓവര്‍ഷൂട്ട് ദിനം.
പരിസ്ഥിതിയുടെ കാവലാളാകണം
പരിസ്ഥിതിസംരക്ഷണത്തിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ജി.എന്‍.എഫ്. പ്രസിഡന്റ് മാത്തിസ് വാക്കര്‍നേഗല്‍ പറയുന്നത്. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കണം. ഇത് 30 ശതമാനം കുറയ്ക്കാനായാല്‍ 2030 ല്‍ എര്‍ത്ത് ഓവര്‍ഷൂട്ട് ദിനം സപ്തംബര്‍ 16 ലേക്ക് എത്തിക്കാന്‍ സാധിക്കും.
അതായത് ഈ വര്‍ഷത്തേതില്‍നിന്ന് ഒരുമാസവും മൂന്നുദിവസവും കൂടുതല്‍ പ്രകൃതിവിഭവങ്ങള്‍ നമുക്ക് ഉപയോഗിക്കാം..............
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ