2014 ഓഗസ്റ്റ് 9, ശനിയാഴ്‌ച

                കൃഷി നമ്മുടെ നിലനില്പിൻറെ ഭാഗമാണ് കൂടാതെ നമ്മുടെ സംസ്കാരവും കൂടെയാണ്, കേരളീയരുടെ ഭക്ഷണക്രമത്തിൽ പച്ചക്കറിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്.  മുൻകാലങ്ങളിൽ നമുക്ക് ആവശ്യമായ ആഹാരത്തിന്റെ ഏറിയ പങ്കും നാം തന്നെ ഉല്പാദിപ്പിച്ചിരുന്നു.  എന്നാൽ ഇന്നു നാം ആഹാരത്തിനുവേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു.  ഇന്നു ഇത് അന്യ സംസ്ഥാനങ്ങൾക്കുമപ്പുറം അന്യ രാജ്യങ്ങൾ വരെയായി.  ഇത്തരം സ്ഥലങ്ങളിൽ നിന്നു വരുന്ന രാസ കൃഷിയിലൂടെ വിളയിക്കുന്ന ഉത്പന്നങ്ങൾ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്കും, പരിസ്ഥിതി പ്രശ്നങ്ങൾക്കും, കാരണമായിത്തീരുകയാണ്. 
                        നമുക്കും , നമ്മുടെ വരും തലമുറക്കുവേണ്ടിയും കീടനാശിനികൾ ഇല്ലാത്ത ശുദ്ധമായ പച്ചക്കറികൾ നമ്മുടെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്തുകൂടെ  ?
                           ഈ  തിരിച്ചറിവിൽ നിന്നാണ് പനവൂർ   P.H.M.K.M.V.H.S.S,  National Service Scheme (NSS ) വോളണ്ടിയർമാർ  ഒരു ജൈവ പച്ചക്കറിത്തോട്ടം എന്ന Project ഏറ്റെടുത്തു നടപ്പാക്കാൻ തീരുമാനിച്ചത് സ്കൂളിലെ സ്ഥലപരിമിതിമൂലം കൃഷിത്തോട്ടം മട്ടുപ്പാവിലേക്കും കൂടി വ്യാപിപ്പിച്ചു.  മെയ്‌ മാസം  അവസാന  വാരം ആരംഭിച്ച  കൃഷി ഇന്നു ഏറക്കുറെ  വിളവെടുപ്പിനോടടുക്കുകയാണ്. പനവൂർ ക്രിഷിഭവന്റെയും, കൃഷിഭവൻ ഉദ്യോഗസ്ഥനായ ശ്രീ. പ്രവീണിന്റെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുംമൂലം  നമ്മുടെ പ്രൊജക്റ്റ്‌ ജില്ലയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഉദ്യമമായിമാറുകയാണ്.  
                          ഭക്ഷണം ഔഷധവും , ഭക്ഷണ ഉത്പാദനം പുണ്യപ്രവർത്തിയുമായി മാറുമ്പോൾ ...NSS ഇവിടെ ഒരു പുതിയ തുടക്കം കുറിക്കുകയാണ്.  ഒന്നുറപ്പാണ് ഞങ്ങൾ ഈ  കലാലയം വിട്ടുപോയാലും ഞങ്ങളുടെ മനസ്സിൽ ഈ പച്ചപ്പും, കുളിർമയും ആവോളം തന്ന NSS എന്ന മഹാ  പ്രസ്ഥാനത്തോടുള്ള കൂറും, ആദരവും, കടപ്പാടും ഒരിക്കലും വിസ്മരിക്കുകയില്ല.

അഖിൽ. ബി 
വോളണ്ടിയർ സെക്രെട്ടറി 
PHMKMVHSS     PANAVOOR 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ